Latest Malayalam News - മലയാളം വാർത്തകൾ

ജമ്മുകശ്മീരിലെ ഭീകരക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകര സംഘടന

A Pakistani terrorist organization has claimed responsibility for the terror attack in Jammu and Kashmir

ജമ്മുകശ്മീരിലെ ഗന്ധർബാൽ ഭീകരക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകര സംഘടന. ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ഭീകര സംഘടനയാണ്‌ ഉത്തരവാദിത്തം ഏറ്റെടുത്തത്. ലഷ്കർ ഇ തയ്‌ബയുടെ ഉപസംഘടനയാണ് ദി റെസിസ്റ്റസ് ഫോഴ്സ്. ഭീകരക്രമണത്തിൽ ഏഴ് പേ​ർ കൊല്ലപ്പെട്ടിരുന്നു. സോനാമാർഗ് മേഖലയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ഒരു ഡോക്ടറും ആറ് അതിഥി തൊഴിലാളികളുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പിന്നിൽ പാക് ഭീകരർ ആണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഭീകരാക്രമണത്തിൽ രണ്ട് പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടിരുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള തുരങ്ക നിർമാണ സ്ഥലത്തായിരുന്നു ആക്രമണം ഉണ്ടായത്.

Leave A Reply

Your email address will not be published.