Latest Malayalam News - മലയാളം വാർത്തകൾ

നടന്‍ അതുല്‍ പര്‍ചുരെ അന്തരിച്ചു

Actor Atul Parchure passed away

പ്രമുഖ നടന്‍ അതുല്‍ പര്‍ചുരെ അന്തരിച്ചു. 57 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അപകടം. നിരവധി ഹിന്ദി ടെലിവിഷന്‍ ഷോകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കോമഡി റോളുകളിലൂടെയാണ് അതുല്‍ പര്‍ചുരെ ശ്രദ്ധേയനായത്. ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ജൂഹി ചൗള, മിഥുന്‍ ചക്രവര്‍ത്തി, ഗോവിന്ദ, സുസ്മിത സെന്‍, അനുപം ഖേര്‍, സതീഷ് കൗശിക്, അനില്‍ കപൂര്‍, പ്രിയങ്ക ചോപ്ര എന്നിങ്ങനെ പ്രമുഖ ബോളിവുഡ് താരങ്ങളോടൊപ്പം അതുല്‍ പര്‍ചുരെ അഭിനയിച്ചിട്ടുണ്ട്.

ഒരു അഭിമുഖത്തിലാണ് കരളില്‍ അര്‍ബുദം ബാധിച്ചതിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. തുടക്കത്തില്‍ ചികിത്സാപിഴവ് ഉണ്ടായെന്നും അതു കാരണം നടക്കാനും സംസാരിക്കാനും പോലും കഴിയാത്ത വിധം രോഗം മൂര്‍ച്ഛിച്ചുവെന്നും നടന്‍ പറഞ്ഞിരുന്നു. 2004ല്‍ പുറത്തിറങ്ങിയ അലിബാബ ആനി ചലിഷിതാലെ ചോര്‍ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. നടന്റെ വിയോഗത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ അനുശോചനം രേഖപ്പെടുത്തി.

 

Leave A Reply

Your email address will not be published.