അറ്റകുറ്റ പണികള്‍ക്കായി കൊച്ചി തേവര-കുണ്ടന്നൂര്‍ പാലം ഇന്ന് അടയ്ക്കും. പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടത്തിന്റെ ഭാഗമായാണ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ന് മുതല്‍ അടുത്ത മാസം 15 വരെ ആയിരിക്കും നിയന്ത്രണം. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് അറ്റകുറ്റ പണികള്‍ നടത്താനാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. പാലം പണിക്കായി ഈ വര്‍ഷം തന്നെ ജൂലൈയിലും സെപ്തംബറിലുമായി 2 തവണ പാലം അടച്ചിരുന്നു. ഇതിന് പിന്നാലെ കുഴികള്‍ രൂപപെട്ടതിന്റെ ഭാഗമായാണ് പാലം വീണ്ടും അടച്ചിടാനുള്ള തീരുമാനം. അതേ സമയം, പശ്ചിമ കൊച്ചിയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഭീമമായ ടോള്‍ നല്കി പോകേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ചൂണ്ടികാട്ടി നഗരസഭ ചെയര്മാന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് കത്ത് നല്‍കിയിരുന്നു.