റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവനന്തപുരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനീഷ് – വൃന്ദ ദമ്പതികളുടെ ആൺകുഞ്ഞായ ആദം ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് കുഞ്ഞ് റമ്പൂട്ടാൻ പുറംതോടോടെ വിഴുങ്ങിയത്. കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും വിഴുങ്ങിയ റമ്പൂട്ടാൻ പുറത്തെടുക്കുകയും ചെയ്തു. തുടർന്ന് തിരുവനന്തപുരം SAT ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.