ഗോഡൌണിൽ നിന്ന് 8000 കിലോ സവോള മോഷ്ടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രാജ്കോട്ടിലാണ് സംഭവം. മൂന്ന് ലക്ഷം രൂപയിലേറെ വിലയുള്ള സവോളയാണ് മൂന്ന് പേർ ചേർന്ന് മോഷ്ടിച്ചത്. 33 വയസുള്ള കർഷകനും, 30 വയസുള്ള കച്ചവടക്കാരനും 45വയസുള്ള ഡ്രൈവറും ചേർന്നാണ് മോഷണം നടത്തിയത്. മോർബി ജില്ലയിലെ വൻകനേർ സ്വദേശികളാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരിൽ നിന്നായി 3.11 ലക്ഷം രൂപയും 40 കിലോ സവോളയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 3 ലക്ഷം രൂപ വില വരുന്ന ട്രെക്കും ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മോഷ്ടിച്ച സവോള വിൽപനയ്ക്ക് കൊണ്ട് പോകുമ്പോഴാണ് ഇവർ പിടിയിലായത്. പെട്ടന്ന് പണത്തിന് ആവശ്യം വന്നതുകൊണ്ടാണ് മറ്റാരോ ഗോഡൌണിൽ സൂക്ഷിച്ചിരുന്ന സവോള അടിച്ച് മാറ്റിയതെന്നാണ് ഇവർ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.
