Latest Malayalam News - മലയാളം വാർത്തകൾ

കിരീടം എന്ന സിനിമയിലൂടെ മലയാളി മനസിലെ വില്ലനായി വന്ന ‘കീരിക്കാടന്‍ ജോസ്’; നടന്‍ മോഹന്‍ രാജ് അന്തരിച്ചു

'Keerikadan Jose', who became a villain in the Malayali mind through the movie Kireedam; Actor Mohan Raj passed away

തിരുവനന്തപുരം: കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു.

തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്.

Leave A Reply

Your email address will not be published.