തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തിയേറ്ററിൽ ചട്ടം ലംഘിച്ച് ഓണാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗമാണ് ഓണാഘോഷം സംഘടിപ്പിച്ചത്. മെഡിക്കൽ കോളജ് കാത്ത് ലാബിൽ ഇന്നലെ ഉച്ചയോടെയാണ് ഓണാഘോഷ പരിപാടികൾ തുടങ്ങിയത്. തിയറ്റർ യൂണിഫോമിൽ കാർഡിയോളജി വിഭാഗം മേധാവി ഉൾപ്പെടെ ഓണസദ്യ കഴിക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. കാത്ത് ലാബിനുള്ളിൽ നടക്കുന്ന കലാപരിപാടികളുടെ ദൃശ്യങ്ങളും പുറത്തുവന്നു. ഓപ്പറേഷൻ തിയേറ്ററിൽ ഓണാഘോഷം നടത്തിയ സംഭവം നേരത്തെയും വിവാദമായിരുന്നു.
