Latest Malayalam News - മലയാളം വാർത്തകൾ

ബലാത്സംഗ കേസ് ; സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് ആവശ്യം

Rape case; Siddique's anticipatory bail application should be considered immediately

ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് അഭിഭാഷകർ ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടേക്കും. അതിജീവിത പരാതി നൽകാൻ വൈകിയതും സിദ്ദിഖിനെതിരെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലെന്നും അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും, ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വൈകിട്ട് സുപ്രീംകോടതി രജിസ്ട്രിക്ക് കത്തുനൽകിയിരുന്നു.മുൻ അറ്റോർണി ജനറലും മുതിർന്ന അഭിഭാഷകനുമായ മുകുൾ റോഹ്തകി സിദ്ദിഖിനായി സുപ്രീംകോടതിയിൽ ഹാജരാകും. മുൻകൂർ ജാമ്യാപേക്ഷക്ക് എതിരെ അതിജീവിതയും സംസ്ഥാന സർക്കാരും സുപ്രീംകോടതിയിൽ തടസഹർജി നൽകി. സംസ്ഥാനത്തിനായി മുൻ സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ രഞ്ജിത്ത് കുമാർ ഹാജരാകും. അഡ്വക്കേറ്റ് ഓൺ റെക്കോർഡ് രഞ്ജിത റോഹ്തകി ആണ് സിദ്ദിഖിനായി സുപ്രിം കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. മുൻകൂർ ജാമ്യാപേക്ഷക്കെതിരെ അതിജീവിത സുപ്രീംകോടതിയിൽ തടസഹർജി നൽകി. ഇടക്കാല ഉത്തരവിന് മുൻപ് വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും സുപ്രീംകോടതിയെ സമീപിച്ചു.

Leave A Reply

Your email address will not be published.