Latest Malayalam News - മലയാളം വാർത്തകൾ

പഴനി പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളിക കലർത്താറുണ്ടെന്ന പരാമര്‍ശം ; തമിഴ് സംവിധായകൻ അറസ്റ്റിൽ

Mention that contraceptive pill is mixed in Palani Panchamrita; Tamil director arrested

പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തിൽ ഗർഭനിരോധന ഗുളികകൾ കലർത്താറുണ്ടെന്ന് ആരോപിച്ച തമിഴ് സംവിധായകൻ മോഹൻ ജി അറസ്റ്റിൽ. തിരുച്ചിറപ്പള്ളി സൈബർ ക്രൈം പൊലീസാണ് മോഹൻ ജിയെ അറസ്റ്റ് ചെയ്‌തത്. ചെന്നൈയിൽ അറസ്റ്റിലായ ഇയാളെ തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുപോകും. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻ ആരോപണം ഉന്നയിച്ചത്. ക്ഷേത്രത്തിലെ ജീവനക്കാരിൽ നിന്ന് ലഭിച്ച വിവരമാണിതെന്നും മോഹൻ പറഞ്ഞിരുന്നു. അറസ്റ്റിനെതിരെ ബിജെപി നേതാക്കൾ രംഘത്തത്തി. ദ്രൗപദി, രുദ്രതാണ്ഡം, ബകാസുരൻ സിനിമകളുടെ സംവിധായകനാണ് മോഹൻ. ആരോപണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിവിധ സംഘടനകള്‍ അടക്കം ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഒരു സംഘടന പൊലീസിന് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ് എന്നാണ് വിവരം.

Leave A Reply

Your email address will not be published.