Latest Malayalam News - മലയാളം വാർത്തകൾ

അന്നയുടെ കുടുംബത്തെ നേരിൽ കണ്ട് പരാതി പരിശോധിക്കും ; ഇവൈ കമ്പനി ചെയർമാൻ

Anna's family will meet and investigate the complaint; EY Company Chairman

ജോലി സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ ഇടപെടലുമായി ഏണസ്റ്റ് ആൻഡ് യംഗ് കമ്പനി. അന്നയുടെ കുടുംബത്തെ നേരിൽ കാണുമെന്ന് വ്യക്തമാക്കിയ ചെയർമാൻ രാജീവ് മെമാനി അന്നയുടെ കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്നും അറിയിച്ചു. ഏണസ്റ്റ് ആൻഡ് യംഗ് കമ്പനി അധികൃതർക്ക് അന്നയുടെ മാതാവ് അയച്ച കത്ത് പുറത്തു വന്നതിന് പിന്നാലെ കമ്പനിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനുരഞ്ജന ശ്രമമെന്ന നിലയിൽ അന്നയുടെ കുടുംബത്തെ നേരിൽ കാണാൻ ഏണസ്റ്റ് ആൻഡ് യംഗ് കമ്പനി ചെയർമാൻ രാജീവ് മെമാനി നേരിട്ടെത്തുന്നത്.

അന്നയുടെ കുടുംബത്തോട് ഫോണിൽ സംസാരിച്ച ചെയർമാൻ കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്ന് ഉറപ്പ് നൽകി. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ വേണമെന്നും ഇനിയൊരാൾക്കും ഈ അവസ്ഥ വരരുതെന്നും അന്നയുടെ പിതാവ് പറഞ്ഞു. ഇതിനിടെ മന്ത്രി പി രാജീവും , പ്രതിപക്ഷ നേതാവ് വിഡി സതീശനും അന്നയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് മന്ത്രി പി രാജീവും , പാർലമെൻ്റിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടിച്ചേർത്തു. അതേസമയം വിഷയത്തിൽ ഇടപെടുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.