അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം. മേലെമുള്ളി ഊരിൽ ശാന്തി മരുതൻ്റെ ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ വെച്ച് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരിന്നു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരിന്നു. അതേസമയം മരിച്ച കുഞ്ഞിന്റെ ബന്ധുക്കള്‍ കോട്ടത്തറ ആശുപത്രിയുടെ മുന്‍പില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കുഞ്ഞിന്റെ മൃതദേഹവുമായി ആശുപത്രിക്ക് മുന്നില്‍ കുത്തിയിരുന്നാണ് പ്രതിഷേധം നടത്തുന്നത്. ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.