Latest Malayalam News - മലയാളം വാർത്തകൾ

ഒന്നര വർഷത്തിനു ശേഷം ഒറ്റത്തവണയായി ശമ്പളം ; കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി

Lump sum salary after one and a half years; Salary disbursement has started in KSRTC

കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി. ഒറ്റത്തവണയായിട്ടാണ് ശമ്പളം നൽകുന്നത്. ഒന്നര വർഷത്തിന് ശേഷമാണ് ഒറ്റത്തവണയായി കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടുന്നത്. 30 കോടി സർക്കാരും 44.52 കോടി കെഎസ്ആർടിസിയുടെ വരുമാനവും ചേർത്താണ് ശമ്പളം നൽകുന്നത്. ഉച്ചയോടെ എല്ലാ ജീവനക്കാർക്കും ശമ്പളം ലഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. സങ്കേതിക പ്രശ്നങ്ങൾ കാരണമാണ് കൃത്യസയത്ത് ശമ്പളം നൽകാൻ കഴിയാതിരുന്നതെന്ന് ​ഗതാ​ഗത മന്ത്രി ​ഗണേഷ് കുമാർ പറഞ്ഞു.

ശമ്പളവും ഓണം ആനുകൂല്യങ്ങളും ലഭിക്കാത്തതിനെ തുടർന്ന് ജീവനക്കാർ പ്രതിഷേധം തുടങ്ങിയിരുന്നു. കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ഒറ്റത്തവണയായി ശമ്പളം നൽകുമെന്ന് ​ഗതാ​ഗത മന്ത്രി അറിയിച്ചിരുന്നു. ശമ്പളം ഇന്ന് വിതരണം ചെയ്യും എന്ന് അറിഞ്ഞവരാണ് സമരവുമായി വരുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഓണം ആനുകൂല്യങ്ങൾ നൽകാൻ ധനവകുപ്പ് പണം അനുവദിക്കേണ്ടത് ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പണം ലഭിച്ചാൽ ഉടൻ ഓണം ആനുകൂല്യങ്ങളും നൽകി തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. ശമ്പളവും ഓണം ആനുകൂല്യങ്ങളും ലഭിക്കാത്തതിനെ തുടർന്ന് ബിഎംഎസ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തിയിരുന്നു.

Leave A Reply

Your email address will not be published.