kottarakkaramedia.com needs to review the security of your connection before proceeding.

Ray ID: 02507eba02798bae
Performance & security by Cloudflare
Latest Malayalam News - മലയാളം വാർത്തകൾ

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം ; ചികിത്സയ്ക്ക് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം

Sitaram Yechury's health condition is serious; A team of expert doctors for treatment

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നില ഗുരുതരമായി തുടരുന്നു. ഡല്‍ഹി എയിംസിലെ ഐസിയുവില്‍ തുടരുകയാണ് യെച്ചൂരി. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീവ്ര പരിചരണ വിഭാഗത്തില്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കി വരികയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ മാസം 19നാണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്.

Leave A Reply

Your email address will not be published.