Latest Malayalam News - മലയാളം വാർത്തകൾ

കുടുംബശ്രീ-ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ആയിരം രൂപ ഓണം ഉത്സവബത്ത

Kudumbashree-Haritakarma Senamen Rs.1000 Onam Utsavabatta

കുടുംബശ്രീ-ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ഉത്സവബത്ത അനുവദിച്ച് സർക്കാർ. സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 34,627 ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ആഘോഷിക്കാന്‍ സര്‍ക്കാരിന്‍റെ പിന്തുണ. ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവ ബത്തയായി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും ആയിരം രൂപ വീതം അനുവദിക്കുന്നതിന് കോര്‍പ്പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്ക് അനുമതി നൽകി സര്‍ക്കാര്‍ ഉത്തരവായി. 2023ലും ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഉത്സവബത്ത അനുവദിച്ചിരുന്നു. സമാനരീതിയില്‍ ഈ വര്‍ഷവും ഉത്സവബത്ത ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിന് കത്തു നല്‍കിയത് പരിഗണിച്ചാണ് നടപടി.

Leave A Reply

Your email address will not be published.