Latest Malayalam News - മലയാളം വാർത്തകൾ

എന്റെ കുട്ടികളെ തല്ലിച്ചതച്ചു ; രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

My children were beaten; K Sudhakaran with severe criticism

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിയില്‍ വന്‍ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കല്ലെറിയുകയോ തെറി പറയുകയോ ഒന്നും ചെയ്യാത്ത പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. എന്റെ കുട്ടികളെ, ഒന്നും ചെയ്യാത്ത പാവം കുട്ടികളെ നിരവധി പോലീസുകാര്‍ തടഞ്ഞു വച്ച് അടിച്ച് കൈയും കാലും തലയും പൊട്ടിച്ചു. അവര്‍ ആശുപത്രിയില്‍ കിടക്കുന്നു എന്നാണ് സുധാകരന്‍ പ്രതികരിച്ചത്. പോലീസുകാരുടെ തോന്യവാസം തീര്‍ക്കാനോ മാറ്റാനോ പറ്റില്ലെങ്കില്‍ മുഖ്യമന്ത്രി രാജി വെക്കണമെന്ന് അദ്ദേഹം പറഞ്ഞു. എട്ടു വര്‍ഷത്തിനിടെ കേരളത്തില്‍ 1.5 ലക്ഷം ബലാത്സംഗ കേസ് ഉണ്ടായെന്നും കെ സുധാകരന്‍ ആരോപിച്ചു. മക്കള്‍ക്കും കുടുംബത്തിനും പണമുണ്ടാക്കിയാല്‍ പോര, പണമുണ്ടാക്കുന്നത് നാട്ടിലെ ജനങ്ങള്‍ക്കും വേണമെന്നും, ജനങ്ങള്‍ക്കും സമാധാന പരമായി ജീവിക്കാനുള്ള അവസരമുണ്ടാക്കണം. അതാണ് ഒരു ഭരണാധികാരി ചെയ്യേണ്ടതെന്നും, പിണറായി വിജയന് അതിന് സാധിക്കില്ലെന്ന് ഇതിനകം തെളിയിച്ചതായും കെ സുധാകരൻ ആരോപിച്ചു.

Leave A Reply

Your email address will not be published.