Latest Malayalam News - മലയാളം വാർത്തകൾ

മധ്യപ്രദേശില്‍ യുവതിയെ പരസ്യമായി ബലാത്സംഗം ചെയ്തു

Woman publicly raped in Madhya Pradesh

മധ്യപ്രദേശിലെ ഉജ്ജയിനില്‍ യുവതിയെ പരസ്യമായി ബലാത്സംഗം ചെയ്തു. പട്ടാപ്പകല്‍ ഫുട്ട്പാത്തില്‍ വച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. തിരക്കേറിയ കൊയ്‌ല പതക് തെരുവില്‍ വച്ചാണ് സംഭവം. ആക്രി സാധനങ്ങള്‍ പെറുക്കുന്ന സ്ത്രീയാണ് ബലാത്സംഗത്തിന് ഇരയായത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെ പോലീസ് ഇടപെട്ടു. അതിജീവിതയെ കണ്ടെത്തി മെഡിക്കല്‍ പരിശോധന നടത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ആളുകള്‍ ഹീനമായ കുറ്റകൃത്യം തടയാതെ വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്നു. സംഭവത്തിൽ പ്രതി ലോകേഷ് അറസ്റ്റിലായതായി പോലീസ് അറിയിച്ചു. യുവതിയെ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ച ശേഷമാണ് ഉപദ്രവിച്ചതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി ഇരക്ക് നീതി ഉറപ്പാക്കുമെന്ന് ബിജെപി പ്രതികരിച്ചു.

Leave A Reply

Your email address will not be published.