Latest Malayalam News - മലയാളം വാർത്തകൾ

പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ ഓണക്കിറ്റ്‌ നൽകും ; കെഎൻ ബാലഗോപാൽ

Workers in locked plantations will be provided with onkits; KN Balagopal

പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ ഓണത്തിന്റെ ഭാഗമായി ഓണക്കിറ്റ്‌ വിതരണം ചെയ്യും. 1833 തൊഴിലാളികൾക്ക്‌ 1050 രൂപ വിലമതിക്കുന്ന സാധനങ്ങൾ അടങ്ങുന്ന കിറ്റാണ്‌ ലഭിക്കുന്നതെന്ന്‌ ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 20 കിലോഗ്രാം അരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ വെളിച്ചെണ്ണ എന്നിവ അടങ്ങിയ കിറ്റ്‌ സപ്ലൈകോ മുഖാന്തരം ലഭ്യമാക്കും. അതേസമയം സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഈ മാസം 9ആം തീയതി മുതലെന്ന് ഭക്ഷ്യ മന്ത്രി ജിആർ അനിൽ അറിയിച്ചു. അഞ്ചു ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കും. 13 ഇന സാധനങ്ങൾ അടങ്ങിയ കിറ്റാണ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലുള്ളവർക്കും നൽകുക. വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ രണ്ട് റേഷൻ കടകളിലുള്ളവർക്കും കിറ്റ് സൗജന്യമായി നൽകും. വെള്ള , നീല റേഷൻ കാർഡ് ഉടമകൾക്ക് പത്തു രൂപ 90 പൈസ നിരക്കിൽ 10 കിലോ അരി നൽകുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.