Latest Malayalam News - മലയാളം വാർത്തകൾ

പോലീസിന് നാണക്കേട് ഉണ്ടാക്കി ; പത്തനംതിട്ട എസ്പി സുജിത് ദാസിന് സസ്‌പെൻഷൻ

The police were embarrassed; Pathanamthitta SP Sujith Das suspended

വിവാദ ഫോൺ വിളിയിൽ പത്തനംതിട്ട എസ്പി എസ് സുജിത് ദാസിനെ സസ്പെൻഡ് ചെയ്തു. സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. പിവിഅന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ്പി സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറിയിരുന്നു. ഇതു പ്രകാരമാണ് എസ് സുജിത് ദാസിനെതിരെ നടപടി ഉണ്ടായിരിക്കുന്നത്. എംഎല്‍എ പിവി അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പൊലീസിനും ആഭ്യന്തരവകുപ്പിനും തലവേദന ആയിരിക്കെയാണ് എസ്പി സുജിത് ദാസിനെതിരെ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്. പരാതി പിൻവലിക്കാൻ എംഎൽഎയോട് പറഞ്ഞത് തെറ്റാണെന്നും ഓഡിയോ പുറത്തുവന്നത് പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും എസ്പിക്കെതിരെ റിപ്പോർട്ട് വന്നിരുന്നു. പിവി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരുന്നത്. പരാതി പിൻവലിക്കാൻ പിവി അൻവറിനോട് സുജിത് ദാസ് യാചിക്കുന്ന ഓഡിയോയാണ് പുറത്തുവന്നത്.

Leave A Reply

Your email address will not be published.