റഷ്യയില്‍ കാംചറ്റ്ക ഉപദ്വീപില്‍ 22 യാത്രികരുമായി കാണാതായ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ പർവ്വത പ്രദേശത്ത് തകർന്നുവീഴുകയായിരുന്നു. 17 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ളവരും മരിച്ചിരിക്കാമെന്നാണ് നിഗമനം. ഇന്നലെ രാവിലെയാണ് രക്ഷാപ്രവർത്തകർക്ക് ഹെലികോപ്റ്റർ കണ്ടെത്താനായത്. ശനിയാഴ്ചയാണ് വാച്കാഷെറ്റ്സ് അഗ്നിപർവ്വതത്തിന് സമീപത്തെ വ്യോമ കേന്ദ്രത്തില്‍ നിന്ന് ടൂറിസ്റ്റുകളുമായി ഹെലികോപ്റ്റർ പറന്നുയർന്നത്. എന്നാൽ മിനിറ്റുകള്‍ക്കുള്ളില്‍ ഹെലികോപ്റ്റർ അപ്രത്യക്ഷമാകുകയായിരുന്നു. മോസ്കോയില്‍ നിന്ന് 6,000 കിലോമീറ്റർ അകലെയാണ് കാംചറ്റ്ക.