Latest Malayalam News - മലയാളം വാർത്തകൾ

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് ഹൈക്കോടതി

High Court to pay KSRTC pension arrears within a week

കെഎസ്ആര്‍ടിസി പെന്‍ഷന്‍ കുടിശ്ശിക ഒരാഴ്ചയ്ക്കകം നല്‍കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. ഇനിയൊരു ആത്മഹത്യയുണ്ടാകരുതെന്നും കോടതി പറഞ്ഞു. കാട്ടാക്കടയിലെ വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ മുന്‍നിര്‍ത്തിയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഇത്തരം സംഭവങ്ങള്‍ ദുഃഖകരമാണെന്നും, കെഎസ്ആര്‍ടിസി പെന്‍ഷന്‍ കിട്ടാതെ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളില്‍ സര്‍ക്കാരിന് ദുഃഖം തോന്നുന്നില്ലേയെന്നും കോടതി ചോദിച്ചു. അതേ സമയം കാട്ടാക്കടയിലെ വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തത് പെന്‍ഷന്‍ കിട്ടാത്തത് കൊണ്ടാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. നേരത്തെ ഹൈക്കോടതിയിലെ കെഎസ്ആർടിസി അഭിഭാഷകനെ വിളിച്ചുവരുത്തി സിം​ഗിൾ ബെഞ്ച് വിശദീകരണം തേടിയിരുന്നു. എന്തുകൊണ്ടാണ് പെൻഷൻ നൽകാതിരുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിഭാഷകനോട് ചോദിച്ചു. പെൻഷൻ നൽകുന്നതിൽ ഉണ്ടാകുന്ന വീഴ്ച ഇനി ആവർത്തിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.