പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 47 വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ച് കോടതി. കൊട്ടാരക്കര ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ശ്രീമതി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. കരീപ്ര വില്ലേജിൽ നെല്ലിമുക്ക് ചാമവിള മേലേതിൽ പുത്തൻവീട്ടിൽ ശ്രീകാന്ത്(28 )നെയാണ് ശിക്ഷിച്ചത്. 2021 ജൂൺ 10 മുതൽ 2021 സെപ്റ്റംബർ 14 വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്. കൊട്ടാരക്കര പോലീസ് ഇൻസ്പെക്ടർ ജോസഫ് ലിയോൺ ആണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വക്കേറ്റ് ഷുഗു സി തോമസ് ഹാജരായി.