Latest Malayalam News - മലയാളം വാർത്തകൾ

മദ്യവില വെട്ടിക്കുറച്ച്‌ അസം സര്‍ക്കാര്‍

Assam Government has cut the price of liquor

സെപ്തംബർ ഒന്നുമുതല്‍ മദ്യത്തിന്റെ വില കുറയ്ക്കുമെന്ന് വ്യക്തമാക്കി അസം എക്സൈസ് വകുപ്പ്. ഓഗസ്റ്റ് 17-ന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍, ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, ബിയർ, വൈൻ, ബ്രാണ്ടി, റം, റെഡിടു ഡ്രിങ്ക് ഓപ്ഷനുകള്‍ എന്നിവയുള്‍പ്പെടെ ലഹരിപാനീയങ്ങളുടെ വിലയിലാണ് കുറവുണ്ടാവുക. വില വെട്ടിക്കുറയ്ക്കുന്നതോടെ ഉപഭോഗംകൂട്ടി വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. മദ്യത്തിന് സർക്കാർ ചുമത്തുന്ന നികുതിയിലെ പുനഃക്രമീകരണത്തിലൂടെയാണ് സംസ്ഥാനത്ത് വിലകുറയുന്നത്. 360 മുതല്‍ 500 രൂപ വരെ വിലയുള്ള ആഡംബര ബ്രാൻഡുകള്‍ക്ക് 750 മില്ലി ബോട്ടിലിന് 166 രൂപയും 500 മുതല്‍ 700 രൂപ വരെ വിലയുള്ളവ 750 മില്ലി ബോട്ടിലിന് 214 രൂപ വരെയും വിലകുറയുമെന്നാണ് പ്രഖ്യാപനം. ഈ വർഷം മാർച്ചില്‍ വരുമാനം കൂട്ടാനായി സംസ്ഥാന സർക്കാർ മദ്യവില വർധിപ്പിച്ചിരുന്നു. ഉത്സവകാലത്ത് മദ്യവില്‍പനയുടെ തോത് കൂട്ടി വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അസം സർക്കാരിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.

Leave A Reply

Your email address will not be published.