ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ വന്ന മൊഴികളും പരാതികളും അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. നിശബ്ദത ഇതിന് പരിഹാരമാകില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ നടപടി എടുക്കണമെന്ന് വ്യാപക ആവശ്യം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പരാതിയുമായി വന്നാല്‍ കേസ് എടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസ് എടുക്കാന്‍ പരാതി ആവശ്യമില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കുന്നത്. വിഷയത്തില്‍ നേരിട്ട് അന്വേഷണം സാധ്യമാണോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആരായുകയും ചെയ്തിരുന്നു.