Latest Malayalam News - മലയാളം വാർത്തകൾ

ഹേമ കമ്മിറ്റി റിപ്പോർട്ട് ; ആവശ്യമായ നടപടിയെടുക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ

Hema Committee Report; Chairperson of Women's Commission will take necessary action

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. റിപ്പോർട്ട് ഭയപ്പെടുത്തുന്നതാണെന്നും ആവശ്യമായ നടപടി എടുക്കുമെന്നും പി സതീദേവി വ്യക്തമാക്കി. മുഴുവൻ സിനിമാ പ്രവർത്തകരും ഇതിനെതിരെ മുന്നോട്ട് വരണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. മലയാള സിനിമ മേഖലയിലെ തെറ്റായ പ്രവണതകൾ ഇപ്പോഴെങ്കിലും പുറത്തുവന്നതിൽ സന്തോഷമെന്ന് സതീദേവി പറഞ്ഞു. കമ്മിറ്റിയുടെ ശുപാർശകൾ‌ നടപ്പാക്കാനായി സർക്കാർ ന‍ടപടികൾ സ്വീകരിക്കാൻ വനിതാ കമ്മിഷൻ ശുപാർശ നൽകുമെന്ന് സതീദേവി വ്യക്തമാക്കി. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച ചെയ്യണമെന്നും വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമ്മാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Leave A Reply

Your email address will not be published.