Latest Malayalam News - മലയാളം വാർത്തകൾ

ഫ്ലാറ്റിലെ ബാൽക്കണിയിൽ നിന്ന് കാൽവഴുതി താഴെ വീണ് യുവാവിന് ദാരുണാന്ത്യം

A young man met a tragic end after he slipped and fell from the balcony of the flat

കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് ഫ്ലാറ്റിനു മുകളിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. കോതമംഗലം സ്വദേശി അമ്പാടി സന്തോഷാണ് മരിച്ചത്. ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. ബാൽക്കണിയിൽ നിന്നും കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി സുഹൃത്തുക്കൾക്കൊപ്പമാണ് യുവാവ് ഫ്ലാറ്റിൽ മുറിയെടുത്തത്. പാലാ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave A Reply

Your email address will not be published.