Latest Malayalam News - മലയാളം വാർത്തകൾ

കുരങ്ങിനെ കണ്ട് ഭയന്നോടിയ സ്ത്രീ ടെറസില്‍ നിന്ന് വീണ് മരിച്ചു

The woman fell from the terrace and died after seeing the monkey

ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാന്‍ വീടിന് മുകളില്‍ കയറിയ സ്ത്രീ കുരങ്ങിനെ കണ്ട് ടെറസില്‍ നിന്ന് വീണു മരിച്ചു. 40കാരിയായ കിരണ്‍ ദേവിയാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഉണങ്ങിയ വസ്ത്രങ്ങള്‍ എടുക്കാന്‍ ടെറസിന്റെ മുകളിലേയ്ക്ക് പോയതായിരുന്നു കിരണ്‍ ദേവി. ഒരു കൂട്ടം കുരങ്ങുകളെ കണ്ട് ഭയന്ന് തിരികെയോടാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി ടെറസിന്റെ മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave A Reply

Your email address will not be published.