വിഴിഞ്ഞം – ബാലരാമപുരം റെയിൽ പാതയ്ക്ക് പാരിസ്ഥിതിക അനുമതി. 10.70 കിലോമീറ്റർ ദൂരമുള്ള റെയിൽ പാതയ്ക്ക് ആണ് പാരിസ്ഥിതിക അനുമതി ലഭിച്ചത്. ഇതിൽ 9.43 കിലോമീറ്റർ തുരങ്ക പാതയാണ്. വിഴിഞ്ഞത്തേക്ക് ചരക്ക് എത്തിക്കാനും തിരിച്ച് കൊണ്ട് പോകാനുമാണ് റെയിൽ പാത. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി നടപ്പാക്കാൻ ഒരുങ്ങുന്ന ഏറ്റവും വലിയ അനുബന്ധ പദ്ധതികളിൽ ഒന്നാണ് റെയിൽവേ തുരങ്ക പാത. തീവണ്ടിപ്പാതയുടെ 9.5 കിലോമീറ്ററും ഭൂഗർഭപാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. 1400 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിർമാണച്ചുമതല കൊങ്കൺ റെയിൽ കോർപ്പറേഷനാണ്. ഇതിന്റെ ഭാഗമായി ബാലരാമപുരം റെയിൽവേ സ്റ്റേഷനും നവീകരിക്കുന്നുണ്ട്. ബാലരാമപുരം റെയിൽവേ സ്റ്റേഷനെ സിഗ്‌നൽ സ്റ്റേഷനാക്കി ഉയർത്തുകയും കണ്ടെയ്‌നർ യാർഡ് നിർമിക്കുകയും ചെയ്യും. നിർദിഷ്ട ഔട്ടർ റിങ് റോഡ് ബാലരാമപുരം മടവൂർപ്പാറയിൽ വെച്ച് റെയിൽ റോഡുമായി ചേരും. തുറമുഖം പ്രവർത്തന സജ്ജമാകുന്ന സമയത്ത് കണ്ടെയ്‌നറുകൾക്ക് ദേശീയപാതയിൽ സഞ്ചാരസൗകര്യമൊരുക്കും.
