Latest Malayalam News - മലയാളം വാർത്തകൾ

ബംഗ്ലാദേശ് പ്രക്ഷോഭം ; യുഎഇ പൗരന്മാരോട് രാജ്യത്തേക്ക് മടങ്ങാന്‍ നിർദേശിച്ച് യുഎഇ എംബസ്സി

Bangladesh agitation; UAE Embassy advises UAE citizens to return to the country

ബംഗ്ലാദേശിൽ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ തങ്ങളുടെ പൗരന്മാരോട് രാജ്യത്തേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കി ധാക്കിയിലുള്ള യുഎഇ എംബസ്സി. കലാപങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കരുതെന്നും തിരക്കേറിയ പ്രദേശങ്ങളില്‍ പോകരുതെന്നും യുഎഇ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ബംഗ്ലാദേശിലുള്ള യുഎഇ പൗരന്മാര്‍ക്ക് 0097180044444 എന്ന ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വിദേശത്തുള്ള പൗരന്മാര്‍ക്ക് കോണ്‍സുലര്‍ സേവനം ലഭിക്കുന്നതിനായുള്ള ‘ത്വാജുദി’ (Twajudi) എന്ന സേവനത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ യുഎഇ പൗരന്മാര്‍ക്ക് വിദേശ കാര്യ മന്ത്രാലയം നിർദേശം നല്‍കി.

Leave A Reply

Your email address will not be published.