Latest Malayalam News - മലയാളം വാർത്തകൾ

ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ; നോബേൽ സമ്മാന ജേതാവ് ഡോ. മുഹമ്മദ് യുനൂസ് നയിക്കും

Interim Government of Bangladesh; Nobel laureate Dr. Muhammad Yunus will lead

ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നോബേൽ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായി ഡോ. മുഹമ്മദ് യുനൂസ് നയിക്കും. പ്രസിഡന്റുമായി വിദ്യാർത്ഥി പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്നാലെ രാജിവെച്ച പ്രധാനമന്ത്രി ഷേയ്ഖ് ഹസീന നിലവിൽ ഇന്ത്യയിൽ തുടരുകയാണ്. രാജിവെച്ചതിന് പിന്നാലെ ബ്രിട്ടിനിലേക്ക് കടക്കാനിരുന്ന ഷേയ്ഖ് ഹസീനയ്ക്ക് ബ്രിട്ടൻ അഭയം നിഷേധിച്ചിരുന്നു. അതേസമയം ബംഗ്ലാദേശ് വിഷയത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി പാർലമെന്റിൽ ഇന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും. ബംഗ്ലാദേശിലെ ഇന്ത്യക്കാരുടെ അടക്കം സുരക്ഷാ വിഷയത്തിൽ കൂടുതൽ ശക്തമായ നടപടികൾ വേണമെന്ന് ഇന്ത്യ മുന്നണി ആവശ്യപ്പെടും. കോൺഗ്രസ് അടക്കമുള്ള ഇന്ത്യ മുന്നണി ഘടകകക്ഷികൾ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക. ഷേയ്ഖ് ഹസീന നിലവിൽ ഗാസിയാബാദിലെ ഹിൻഡൺ വ്യോമതാവളത്തിലാണുള്ളത്. രാഷ്ട്രീയ അഭയത്തിന്റെ കാര്യത്തിൽ തീരുമാനമാവുന്നത് വരെ ഹസീന ഹിൻഡൺ വ്യോമതാവളത്തിൽ തുടരും.

Leave A Reply

Your email address will not be published.