Latest Malayalam News - മലയാളം വാർത്തകൾ

തിരുവനന്തപുരത്ത് ഭാര്യയെയും മകനെയും കുത്തി പരിക്കേല്‍പ്പിച്ച യുവാവ് കസ്റ്റഡിയില്‍

The youth who stabbed his wife and son in Thiruvananthapuram is in custody

തിരുവനന്തപുരം പോങ്ങുമ്മൂട് അമ്മയ്ക്കും മകനും കുത്തേറ്റു. ബാബുജി നഗറിൽ വാടകയ്ക് താമസിക്കുന്ന അഞ്ജന, 10 വയസ്സുള്ള മകൻ ആര്യൻ എന്നിവർക്കാണ് കുത്തേറ്റത്. അഞ്ജനയുടെ ഭർത്താവ് ഉമേഷ് ആണ് ആക്രമണം നടത്തിയത്. കുടുംബ പ്രശ്നമാണ് കത്തിക്കുത്തിന് കാരണമെന്നാണ് സംശയം. പരിക്കേറ്റ അഞ്ജനയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കുട്ടിയെ എസ്എടിയിലും പ്രവേശിപ്പിച്ചു. രണ്ടു പേർക്കും വയറ്റിനാണ് കുത്തേറ്റത്. ഇരുവരെയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഭർത്താവ് ഉമേഷിനെ ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശികളായ ഇവർ ഒരു വർഷം മുമ്പാണ് പോങ്ങുമ്മൂട് ബാബുജി നഗറിൽ വാടകയ്ക്ക് താമസമാക്കിയത്.

Leave A Reply

Your email address will not be published.