Latest Malayalam News - മലയാളം വാർത്തകൾ

അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച യുവാക്കളുടെ ആരോഗ്യനില തൃപ്തികരം

The health condition of the young people diagnosed with amoebic encephalitis is satisfactory

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച യുവാക്കളുടെ ആരോഗ്യനില തൃപ്തികരം എന്ന് ആരോഗ്യവകുപ്പ്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളായ മൂന്നു യുവാക്കളാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയിൽ പ്രത്യേക ജാഗ്രത വേണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളത്തിലോ ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസം മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടൊപ്പം എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളും ഊർജ്ജതമായി നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. വെള്ളക്കെട്ടിൽ ഇറങ്ങിയവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ കഴിക്കണം. ഡെങ്കി കേസുകളിൽ കുറവ് വന്നു എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

Leave A Reply

Your email address will not be published.