Latest Malayalam News - മലയാളം വാർത്തകൾ

മുണ്ടക്കൈ, ചാലിയാർ മേഖലകളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

Today's search in Mundakkai and Chaliyar areas has been called off

വയനാട്ടിലെ മുണ്ടക്കൈ, ചാലിയാർ മേഖലകളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. 359 പേരുടെ ജീവനാണ് ​ദുരന്തത്തിൽ പൊലിഞ്ഞത്. ദുരന്തത്തിന്റെ ആറാം ദിനവും വിശ്രമമില്ലാതെ ദുരന്തമേഖലയിൽ സൈന്യവും പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും രക്ഷാദൗത്യം നടത്തിയത്. മണ്ണിനടിയിൽ മനുഷ്യസാന്നിധ്യമുണ്ടോയെന്ന് തിരയാൻ സൈന്യത്തിന്റെ നേതൃത്വത്തിൽ ചൂരൽമലയിൽ ഐബോർഡ് പരിശോധന നടത്തിയിരുന്നു. ഇന്ന് ചാലിയാറിലും വിശദമായ പരിശോധന നടത്തിയിരുന്നു. ചാലിയാർ പുഴയിലും സമീപത്തെ വനത്തിലുമായാണ് തിരച്ചിൽ നടത്തിയത്.ഇത് വരെ പുഴയിൽ നിന്ന് 209 ആണ് ശരീരങ്ങൾ കണ്ടെടുത്തി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. മുങ്ങൽ വിദഗ്ധരുടേയും പ്രദേശവാസികളുടേയും സഹായത്തോടെയാണ് പുഴയിലെ പരിശോധന നടത്തിയത്.

Leave A Reply

Your email address will not be published.