വയനാട്ടിൽ ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന ആളുകൾക്ക് സഹായവുമായി കൊട്ടാരക്കര നഗരസഭ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1000000 (പത്തു ലക്ഷം രൂപ) നഗരസഭ അധികൃതർ കൈമാറി. കൊല്ലം ജില്ലാ കളക്ട്രേറ്റിലെത്തി കളക്ടർ ദേവീദാസ് ഐഎഎസ് നാണ് തുക കൈമാറിയത്. കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്ആർ രമേശ് ,വൈസ് ചെയർപേഴ്സൺ വനജ രാജീവ്, നഗരസഭ സെക്രട്ടറി പ്രദീപ് കുമാർ റ്റിവി എന്നിവർ ചേർന്നാണ് തുക കൈമാറിയത്.
