Latest Malayalam News - മലയാളം വാർത്തകൾ

ഡിസാസ്റ്റർ ടൂറിസത്തിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തും ; മന്ത്രി മുഹമ്മദ് റിയാസ്

Disaster tourism will be strictly controlled; Minister Muhammad Riaz

ദുരന്ത സ്ഥലങ്ങളില്‍ അനാവശ്യ സന്ദര്‍ശനം നടത്തുന്ന ഡിസാസ്റ്റർ ടൂറിസത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഭക്ഷണവും വസ്ത്രവുമെല്ലാം നേരിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുവരേണ്ടതില്ലെന്നും മന്ത്രി ആവര്‍ത്തിച്ചു. ദുരന്തമുണ്ടായ സ്ഥലം കാണാന്‍ പലരും വരുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കടക്കം പ്രശ്നമുണ്ടാക്കുന്നുണ്ട്. ദുരന്തം നടന്ന സ്ഥലം കണ്ടിട്ട് പോവുകയാണ് പലരും. ഒഴിഞ്ഞ് പോയ വീടുകളിലടക്കമെത്തി പലരും ദൃശ്യങ്ങൾ പകർത്തുന്നു. ക്യാമ്പുകളിലും പലരുമെത്തുന്നുണ്ട്. ഡിസാസ്റ്റർ ടൂറിസം ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന് കർശനമായ നിയന്ത്രണം എർപ്പെടുത്തുമെന്നും, ദുരന്ത സ്ഥലങ്ങളിലെ അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.