Latest Malayalam News - മലയാളം വാർത്തകൾ

‘ചെറുതെന്നോ വലുതെന്നോ ഇല്ല, വയനാടിനായി പറ്റുന്ന സഹായം ചെയ്യൂ’ ; ടോവിനോ തോമസ്

'No big or small, do whatever you can for Wayanad'; Tovino Thomas

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റക്കെട്ടായി കഴിവിന്റെ പരമാവധി സഹായങ്ങൾ ദുരിതബാധിതർക്ക് ചെയ്യണമെന്ന് വ്യക്തമാക്കി നടൻ ടോവിനോ തോമസ്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് താരം സഹായം അഭ്യർഥിച്ച് രംഗത്തെത്തിയത്. ഒരുപാട് സഹോദരങ്ങളുടെ ജീവൻ നഷ്ടപ്പെട്ടു. നിരവധി പേരുടെ വീടും ജീവിതമാർ​ഗങ്ങളും ഒക്കെ നഷ്ടപ്പെട്ടു. നിരവധി പേർ ഇപ്പോൾ ക്യാമ്പുകളിൽ കഴിയുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കഴിവിന്റെ പരമാവധി സഹായങ്ങൾ ദുരിതബാധിതർക്ക് ചെയ്യാൻ ശ്രമിക്കണമെന്നും ടോവിനോ പറയുന്നു.

ഏത് രീതിയിൽ ആണെങ്കിലും കഴിവിന്റെ പരമാവധി എല്ലാവരും ചെയ്യാൻ ശ്രമിക്കണം.ചെറുതെന്നോ വലുതെന്നോ ഒന്നും ഇല്ല. കഴിയുന്നത് പോലെ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കണം. എന്നും മലയാളികൾ ലോകത്തിന് തന്നെ മാതൃക ആയിട്ടുള്ളവരാണ്. നമ്മൾ തമ്മിൽ എന്തൊക്കെ പടലപിണക്കങ്ങൾ ഉണ്ടെങ്കിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും വിയോജിപ്പുകൾ ഉണ്ടെങ്കിലും മാനുഷികതയുടെ സമയം വരുമ്പോൾ നമ്മൾ ഒന്നിച്ച് നിൽക്കുകയും സഹായങ്ങൾ ചെയ്യുകയും ചെയ്തിട്ടുണ്ട്. നിരവധി തവണ മലയാളികൾ അത് തെളിയിച്ചിട്ടുള്ളതാണ്. അത് ഇക്കാര്യത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ടൊവിനോ തോമസ് വീഡിയോയിൽ പറഞ്ഞു.

Leave A Reply

Your email address will not be published.