Latest Malayalam News - മലയാളം വാർത്തകൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചാരണം ; 14 കേസുകൾ രജിസ്റ്റർ ചെയ്തു

Fake campaign against Chief Minister's Relief Fund; 14 cases registered

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന അഭ്യർത്ഥനക്കെതിരെ വ്യാജ പ്രചരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി കേസുകൾ‌ രജിസ്റ്റർ ചെയ്തു. 14 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. വയനാട് മുണ്ടക്കൈയിലുണ്ടായ മഹാദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരിലേക്ക് സഹായങ്ങളെത്തിക്കുന്നതിനായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകാൻ അഭ്യർത്ഥിച്ചത്. തിരുവനന്തപുരം സിറ്റിയിൽ നാല്, പാലക്കാട് രണ്ട്, കൊല്ലം സിറ്റി, എറണാകുളം റൂറൽ, തൃശ്ശൂർ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിൽ ഓരോ കേസ് വിധമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ പ്രചാരണം നടത്തിയ 194 പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് കണ്ടെത്തിയത്. അത് നീക്കം ചെയ്യുന്നതിന് അതത് സാമൂഹിക മാധ്യമങ്ങൾക്ക് നിയമ പ്രകാരം നോട്ടീസ് നൽകിയതായി പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയുള്ള വ്യാജപ്രചരണങ്ങൾ നിരീക്ഷിക്കുന്നതിനായി സമൂഹമാധ്യമങ്ങളിൽ പട്രോളിങ് നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഇത്തരത്തിലുള്ള പോസ്റ്റുകൾ നിർമ്മിക്കുന്നവർക്കും ഷെയർ ചെയ്യുന്നവർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Leave A Reply

Your email address will not be published.