Latest Malayalam News - മലയാളം വാർത്തകൾ

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

The Paris Olympics begin today

പാരിസ് ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണെങ്കിലും, മത്സരങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. ഫുട്‌ബോളാണ് ആദ്യ മത്സരയിനം.
ലോകകപ്പും കോപയും നേടിയ അർജന്റീന ഫുടബോൾ മൈതാനിയിൽ ഇന്ന്‌ മൊറോക്കോയെ നേരിടും. സെന്റ്‌ ഇറ്റിനിയിലെ ജെഫ്രി–-ഗുയിചാർഡ്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ ആറരയ്‌ക്കാണ്‌ മത്സരം നടക്കുന്നത്. യൂറോ ചാമ്പ്യൻമാരായ സ്‌പെയ്‌നിന്‌ ഉസ്‌ബെകിസ്ഥാനാണ്‌ എതിരാളി. നിലവിലെ വെള്ളി മെഡൽ ജേതാക്കളാണ്‌ സ്‌പെയ്‌ൻ.

ആതിഥേയരായ ഫ്രാൻസ്‌ ആദ്യകളിയിൽ അമേരിക്കയുമായി ഏറ്റുമുട്ടും. ഫ്രാൻസിലെ ഏഴ്‌ വേദികളിലാണ്‌ പുരുഷ-വനിതാ മത്സരങ്ങൾ നടക്കുക. പുരുഷ വിഭാഗത്തിൽ 16 ടീമുകളാണുള്ളത്. അണ്ടർ 23 കളിക്കാരാണ്‌ ടീമുകളിൽ അണിനിരക്കുക. ഒരു ടീമിൽ മൂന്നു മുതിർന്ന കളിക്കാരെയും ഉൾപ്പെടുത്താം. അതേസമയം നിലവിലെ ചാമ്പ്യൻമാരായ ബ്രസീലിന്‌ യോഗ്യത നേടാനായില്ല. നാലുവീതം ഗ്രൂപ്പുകളിലായാണ്‌ മത്സരം. ആദ്യ രണ്ട്‌ സ്ഥാനക്കാർ ക്വാർട്ടറിലേക്ക്‌ കടക്കും. ഓഗസ്റ്റ് ഒൻപതിനാണ് ഫൈനൽ മത്സരം നടക്കുന്നത്.

Leave A Reply

Your email address will not be published.