Latest Malayalam News - മലയാളം വാർത്തകൾ

കൃഷിയിറക്കാനെത്തി നഞ്ചിയമ്മ ; ഉടമസ്ഥാവകാശ തർക്കത്തെ തുടർന്ന് തടഞ്ഞ് അധികൃതർ

Nanchiamma came to cultivate; Authorities stopped due to ownership dispute

ടിഎൽഎ കേസിലെ വിധിയിലൂടെ ലഭിച്ച ഭൂമിയിൽ കൃഷിയിറക്കാനെത്തിയ നഞ്ചിയമ്മയെയും ബന്ധുക്കളെയും തടഞ്ഞ് പോലീസും റവന്യൂ ഉദ്യോഗസ്ഥരും. ഭൂമി ഉഴുതു കൃഷിയിറക്കാൻ ട്രാക്ടറുമായെത്തിയ നഞ്ചിയമ്മയെ ഭൂമി ഉടമസ്ഥ അവകാശം തർക്കം നിലനിൽക്കുന്നതിനാലാണ് ഉദ്യോഗസ്ഥർ തടഞ്ഞത്. കന്തസാമി ബോയൽ എന്ന ആളും തന്റെ ഭർത്താവും തമ്മിലുള്ള ടിഎൽഎ കേസിൽ 2023ൽ അനുകൂല വിധിയുണ്ടായെണ് നഞ്ചിയമ്മ പറയുന്നത്. തങ്ങൾക്കനുകൂലമായ വിധി നിൽക്കേ തങ്ങൾക്ക് അവകാശപ്പെട്ട ഭൂമി കൈവശപ്പെടുത്താൻ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥർ ചിലർക്ക് ഒത്താശ ചെയ്ത കൊടുക്കുകയാണെന്നും നഞ്ചിയമ്മ ആരോപിച്ചു.

19ആം തീയതി ഈ വിഷയം ചർച്ച ചെയ്യാമെന്ന ഉറപ്പിലാണ് നഞ്ചിയമ്മ മടങ്ങിയത്. അഗളി പ്രധാന റോഡരികിലെ നാല് ഏക്കർ ഭൂമിയിൽ കൃഷിയിറക്കാൻ വേണ്ടിയാണ് നഞ്ചിയമ്മയും ബന്ധുക്കളും എത്തിയത്. തുടർന്നാണ് അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ പിഎ ഷാനവാസ് ഖാന്റെ നേതൃത്വത്തിൽ റവന്യൂ ഉദ്യോഗസ്ഥരും അഗളി പൊലീസും സ്ഥലത്തെത്തി അവരെ തടഞ്ഞത്. ടിഎൽഎ കേസുകളും അതിനുള്ള വിധികളും ഉദ്യോഗസ്ഥരും കോടതിയും പരിഗണിക്കുന്നില്ലെന്നും നഞ്ചിയമ്മ പറഞ്ഞു.താൻ ഇനിയും അവിടെ വന്ന് കൃഷിയിറക്കുമെന്നും തനിക്ക് അവകാശപ്പെട്ട ഭൂമിയാണ് അതെന്നും നഞ്ചിയമ്മ വ്യക്തമാക്കി.

Leave A Reply

Your email address will not be published.