Latest Malayalam News - മലയാളം വാർത്തകൾ

സൈനികരുടെ വീരമൃത്യു വേദനാജനകം ; ഡോഡ ഭീകരാക്രമണത്തിൽ അനുശോചിച്ച് ഖർഗെ

The heroic death of soldiers is painful; Kharge condoles Doda terror attack

ജമ്മു കശ്മീരിലെ ഡോഡയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. സൈനികരുടെ വീരമൃത്യു വേദനാജകമെന്നും സുരക്ഷാ നടപടികളിൽ സൂക്ഷ്മമായ പുനഃക്രമീകരണം ആവശ്യപ്പെടുമെന്നും ഖാർഗെ പറഞ്ഞു. അടിക്കടിയുണ്ടാകുന്ന ഭീകരാക്രമണങ്ങളിൽ കേന്ദ്രസർക്കാരിനെയും ഖർഗെ വിമർശിച്ചു. ഭീകരവാദം ഇല്ലാതെയാക്കാൻ മോദി സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും ദേശ സുരക്ഷ അപകടത്തിലാക്കാൻ അനുവദിക്കില്ലെന്നും ഖാർഗെ പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരതയെ കൂട്ടായി ചെറുക്കണമെന്നും കോൺഗ്രസ് എന്നും സൈനികർക്കൊപ്പമെന്നും ഖർഗെ ഓർമിപ്പിച്ചു. ജമ്മുകശ്മീരിലെ ഡോഡയിലുണ്ടായ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രി 7.45 ഓടെ വനമേഖലയില്‍ ഭീകരര്‍ക്കായുള്ള സംയുക്ത തിരച്ചിലിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.

Leave A Reply

Your email address will not be published.