Latest Malayalam News - മലയാളം വാർത്തകൾ

PSC കോഴ ആരോപണം ; പ്രമോദ് കോട്ടൂളിയെ പുറത്താക്കി സിപിഐഎം

PSC Corruption Allegation; CPIM expelled Pramod Kothuli

പിഎസ്‌സി കോഴ ആരോപണത്തിൽ ക‍ടുത്ത നടപടിയുമായി സിപിഐഎം. ആരോപണവിധേയനായ സിപിഐഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അം​ഗം പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയിലാണ് തീരുമാനം. പാർട്ടിക്കു ചേരാത്ത പ്രവർത്തനം നടത്തിയെന്ന് കമ്മിറ്റിയിൽ വിമർശനം. സംസ്ഥാന സെക്രട്ടറിയേറ്റിൽ കടുത്ത നടപടി സ്വീകരിക്കണമെന്ന് നിർദേശം ഉണ്ടായിരുന്നു. സർക്കാരിനെയും സിപിഐഎമ്മിനെയും വലിയ വിവാദത്തിലാക്കിയ വിഷയമായിരുന്നു പിഎസ്‌സി കോഴ ആരോപണം. ഇതിലാണ് കർശന നടപടിയിലേക്ക് സിപിഐഎം കടന്നത്. കർശന നടപടി ഉറപ്പാക്കണമെന്ന് സംസ്ഥാ സെക്രട്ടറിയേറ്റിന്റെ നിർദേശത്തിൽ ഇന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോ​ഗത്തിൽ ചർച്ച നടന്നത്. ഇതിൽ പ്രമോദ് കോട്ടൂളിയെ അം​ഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.

താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നടപടി ഭയക്കുന്നില്ലെന്നും പ്രമോദ് കോട്ടൂളി നേരത്തെ പ്രതികരിച്ചിരുന്നു. കോഴ വാങ്ങി എന്ന ആരോപണത്തിൽ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടിയിരുന്നു. വിവാദത്തിൽ ആരോപണം മാധ്യമസൃഷ്ടി മാത്രം എന്നായിരുന്നു സിപിഐഎം നേതാക്കളുടെ പ്രതികരണങ്ങൾ എത്തിയിരുന്നിരുന്നത്. എന്നാൽ വിവാദത്തിൽ ഇപ്പോഴാണ് സിപിഐഎം കടുത്ത നടപടിയിലേക്ക് കടക്കുന്നത്.

Leave A Reply

Your email address will not be published.