Latest Malayalam News - മലയാളം വാർത്തകൾ

7 സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ തേരോട്ടം

Cyber ​​abuse against martyred jawan's wife; The Women's Commission intervened

രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ 12 ഇടത്തും ഇന്ത്യ മുന്നണി മുന്നിൽ. ബംഗാള്‍,ഹിമാചല്‍ പ്രദേശ്, ബീഹാര്‍, പഞ്ചാബ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ബംഗാളിലെ റായി ഗഞ്ചില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. ബിജെപിയുടെ സിറ്റിംഗ് സീറ്റായ റായ് ഗഞ്ചില്‍ ടി.എം.സി യുടെ കൃഷ്ണ കല്യാണിയാണ് അട്ടിമറി വിജയം നേടിയത്. 50,077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കൃഷ്ണ കല്യാണിയുടെ വിജയം. ബംഗാളിലെ മറ്റൊരു സീറ്റായ ബാഗ്ടയിലും തൃണമൂല്‍ ആധിപത്യം പുലര്‍ത്തി. ഇവിടെ മധുപര്‍ണ താക്കൂര്‍ 33455 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ബംഗാളിലെ നാല് സീറ്റുകളിലും ടിഎംസിയാണ് മുന്നില്‍. ഇതില്‍ മൂന്നെണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു. ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നേറ്റം കാഴ്ച്ചവെച്ചപ്പോള്‍ ബീഹാറില്‍ ജെഡിയുവും തമിഴ്‌നാട്ടില്‍ ഡിഎംകെയും മുന്നിലാണ്.

Leave A Reply

Your email address will not be published.