തിരുവനന്തപുരം വർക്കലയ്ക്കടുത്ത് നടയറയിൽ പന്ത്രണ്ടുകാരനെ തെരുവുനായകൾ ആക്രമിച്ചു. ചെരുവിള വീട്ടിൽ നജീബ്–സജ്ന ദമ്പതികളുടെ മകൻ ആസിഫിനാണ് നായകളുടെ ആക്രമണത്തിൽ പരുക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. ഈ സമയം അതുവഴി ബൈക്കിലെത്തിയ ഇർഷാദ് എന്നയാളാണ് കുട്ടിയെ നായ്ക്കളിൽ നിന്ന് രക്ഷിച്ചത്. തുടർന്ന് കുട്ടിയെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നേരത്തെ ഈ മേഖലയിലെ തെരുവുനായകളുടെ ശല്യം വർധിച്ചതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.
