Latest Malayalam News - മലയാളം വാർത്തകൾ

സംസ്ഥാന ചലച്ചിത്ര അവാർഡ് ; സുധീർ മിശ്ര ജൂറി ചെയർമാൻ

State Film Award; Sudhir Mishra Jury Chairman

2023ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാനായി സുധീർ മിശ്രയെ തിരഞ്ഞെടുത്തു. സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവരാണ് പ്രാഥമിക വിധി നിർണ സമിതിയുടെ ചെയർമാന്മാർ. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാന്‍ എന്‍.എസ്. മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്. ഛായാഗ്രാഹകൻ പ്രതാപ് പി നായർ, എഡിറ്റർ വിജയ് ശങ്കർ, തിരക്കഥാകൃത്തുക്കളായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, വിനോയ് തോമസ്, എഴുത്തുകാരി മാളവിക ബിന്നി, ശബ്ദലേഖകൻ സി.ആർ ചന്ദ്രൻ എന്നിവരാണ് പ്രാഥമിക വിധിനിർണയസമിതിയിലെ മറ്റ് അംഗങ്ങൾ.

Leave A Reply

Your email address will not be published.