അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു. ഒരു ദിവസം മാത്രം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. ഷോളയൂർ വെള്ളക്കുളം സ്വദേശികളായ ദീപ- മണികണ്ഠൻ ദമ്പതികളുടെ മകളാണ് മരിച്ച കുട്ടി. ഇന്നലെ രാവിലെ തൃശൂർ മെഡിക്കൽ കോളേജിലാണ് ദീപ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന് ജന്മനാ ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അമ്മ ദീപ അരിവാൾ രോഗ ബാധിതയാണ്.