പുരി ∙ ഒഡീഷയിലെ പുരിയിൽ രഥയാത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്. ഞായറാഴ്ച വൈകിട്ട് പുരിയിലെ ബഡാ ഡൻഡ റോഡിൽ രഥം വലിക്കുന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സാഹചര്യം നിയന്ത്രണവിധേയമാക്കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് ആളുകളാണ് ഒത്തുകൂടിയിരുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിർമിച്ചതായി കരുതുന്ന പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽനിന്ന് 2.5 കിലോമീറ്റർ അകലെയുള്ള ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് ഭീമൻ രഥങ്ങൾ വലിച്ചുകൊണ്ടുപോകുന്നതാണ് ചടങ്ങ്.