കൊട്ടാരക്കരയിൽ വീട് കയറി ആക്രമിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പോലീസ് അറസ്ററ് ചെയ്തു.കഴിഞ്ഞ മാസം 29 ആം തീയതി രാത്രിയാണ് വാളകം തേവന്നൂർ കമ്പംകോട് LP സ്കൂളിന് സമീപം അരുനല്ലൂർ പുത്തൻവീട്ടിൽ ജോസഫ് മകൻ ജോയി ജോസഫിനെയും , ഭാര്യ മേരിക്കുട്ടിയെയും ആക്രമിച്ചത് . പടപ്പക്കര സ്വദേശി മനു ഉം കൂട്ടാളികളായ മൂന്നുപേരും ചേർന്നാണ് ആക്രമണം നടത്തിയിട്ടുള്ളത് . പ്രതികൾ കമ്പി വടിയും കൊടുവാളും ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ ജോസെഫിന്റെ മുഖത്തു വെട്ട് ഏൽക്കുകയും ഭാര്യാ മേരിക്കുട്ടിക്കു തലയ്ക്കും ദേഹത്തും സാരമായി പരിക്ക് ഏൽക്കുകയും ചെയ്തു . പ്രതികൾ വീടിന്റെ മുൻ ഭാഗത്തെ ജനൽ പാളികളും ഗ്ലാസുകളും അടിച്ചു പൊട്ടിച്ചു നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.. ഈ കേസിലെ ഒന്നാം പ്രതിയായ മനുവിനെ ഇന്നലെ കൊട്ടാരക്കര പോലീസ് ഇൻസ്പെക്ടർ ബിജു ന്റെ നേതൃത്വത്തിൽ SI. ബൈജു.R, ASI. അജയകുമാർ എന്നിവർ അടങ്ങിയ സംഘം അറസ്റ്റ് ചെയ്തിരുന്നു .അറസ്ററ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു