Latest Malayalam News - മലയാളം വാർത്തകൾ

മൺസൂൺ എത്തിയതോടെ കുതിച്ചുയർന്ന് പഴം, പച്ചക്കറി വില

Kochi

മൺസൂൺ എത്തിയതോടെ കുതിച്ചുയർന്ന് പഴം, പച്ചക്കറി വില. എറണാകുളം ജില്ലയിൽ മിക്ക ഇനങ്ങൾക്കും ഇരട്ടിയോളമായി വില. വില ഇനിയും ഉയരും എന്നാണ് കച്ചവടക്കാരുടെ അഭിപ്രായം.

അയൽ സംസ്ഥാനങ്ങളിൽ പച്ചക്കറി, പഴം ഉത്പാദനം കുറഞ്ഞതോടെ സംസ്ഥാനത്തേക്ക് വരവ് കുറഞ്ഞതാണ് വില ഉയരാനുള്ള പ്രധാന കാരണം. വേനൽ ശക്തമായതോടെ കൃഷി നശിച്ചതും, മഴ നേരത്തെ എത്തിയതും വിലയെ ബാധിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടയ്ക്കാണ് വില ഇത്രയധികം വർധിച്ചത്.സവാള, ഉള്ളി, തക്കാളി,കിഴങ്ങ്, വെള്ളരിക്ക, പാവക്ക,വെണ്ടയ്ക്ക തുടങ്ങി സാധാരണക്കാർ സ്ഥിരമായി ഉപയോഗിക്കുന്ന ഇനങ്ങൾക്കെല്ലാം വില കുതിച്ചുയർന്നു.

ഒരാഴ്ച വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി വാങ്ങാൻ ശരാശരി 600 രൂപക്ക് മുകളിലാകുമെന്നാണ് സാധാരണക്കാർ പറയുന്നത്. പച്ചക്കറി വില വർധിച്ചതോടെ ഹോട്ടലുകളും പ്രതിസന്ധിയിലായി. മാർക്കറ്റ് വില അനുസരിച്ച് ഭക്ഷണത്തിനും വില കൂട്ടാൻ കഴിയില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. മഴ കനക്കുന്നതോടെ പച്ചക്കറി വില ഇനിയും കുതിച്ചുരുമെന്നാണ് സൂചന.

Leave A Reply

Your email address will not be published.