Latest Malayalam News - മലയാളം വാർത്തകൾ

അഗതി മന്ദിരത്തിലെ അന്തേവാസിയുടെ മൃതദേഹം തോട്ടിൽ

OBITUARY NEWS :കണ്ണൂർ: അഗതി മന്ദിരത്തിലെ അന്തേവാസിയുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി. കണ്ണൂർ ചെറുപുഴ തിരുമേനിയിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പനച്ചിക്കൽ സ്വദേശി ചന്ദ്രനാണ് മരിച്ചത്. ചട്ടിവയലിലെ അഗതി മന്ദിരമായ സ്നേഹ ഭവനിലെ അന്തേവാസിയാണ് ചന്ദ്രൻ. കുളിക്കാൻ ഇറങ്ങിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി വീണതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ചന്ദ്രനെ കാണാതായത്. തുടർന്ന് അഗതി മന്ദിരത്തിലെ അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു.

Leave A Reply

Your email address will not be published.