Latest Malayalam News - മലയാളം വാർത്തകൾ

തൃശൂർ പൂരം വിവാദം: കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റി

KERALA NEWS TODAY THRISSUR:തൃശൂര്‍: തൃശൂര്‍ പൂരം വിവാദത്തില്‍ കമ്മീഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി. പകരം ആര്‍ ഇളങ്കോ തൃശൂര്‍ കമ്മീഷണറാകും. അങ്കിത് അശോകന് പുതിയ ചുമതല നല്‍കിയിട്ടില്ല. നേരത്തേ തന്നെ അങ്കിത് അശോകനെ സ്ഥലം മാറ്റാനുള്ള തീരുമാനമെടുത്തിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണമാണ് ഉത്തരവ് വൈകിയത്.തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിനെത്തുടര്‍ന്നാണ് സ്ഥലം മാറ്റാന്‍ തീരുമാനിച്ചിരുന്നത്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പൊലീസ് ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തര്‍ക്കം ഉടലെടുക്കുകയും വെടിക്കെട്ട് വൈകുകയുമായിരുന്നു. രാവിലെ 7.15ഓടെയാണ് വെടിക്കെട്ട് ആരംഭിച്ചത്.പൊലീസ് കമ്മീഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ വെടിക്കെട്ടുസ്ഥലത്തുനിന്ന്‌ ഭൂരിഭാഗം ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള നീക്കവും തർക്കത്തിനിടയാക്കിയിരുന്നു. പൂരത്തിന് ആനകൾക്ക് നൽകാൻ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മീഷണർ അങ്കിത് അശോകൻ തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.‘എടുത്തു കൊണ്ട് പോടാ പട്ട’ എന്ന് കമ്മീഷണര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് അങ്കിത് അശോകനെ സ്ഥലം മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന് അനുവാദം നല്‍കിയിരുന്നില്ല.

Leave A Reply

Your email address will not be published.