Latest Malayalam News - മലയാളം വാർത്തകൾ

സുരേഷ് ഗോപിക്ക് പുറമെ  ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയാവും; മന്ത്രി സഭയിലെ രണ്ടാമത്തെ മലയാളി

New Delhi

ബിജെപി നേതാവ് ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയാവും. ഇതോടെ മന്ത്രി സഭയിലെ രണ്ടാമത്തെ മലയാളിയാവും ജോര്‍ജ് കുര്യന്‍. പ്രധാനമന്ത്രി വിളിച്ച ചായസത്കാരത്തില്‍ അദ്ദേഹം പങ്കെടുത്തു. ബിജെപി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്‍. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്.

സുരേഷ് ഗോപിയാണ് കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രി. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സുരേഷ് ഗോപിക്ക് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നു. സത്യപ്രതിജ്ഞ ചെയ്യാനായി അദ്ദേഹം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ”അദ്ദേഹം തീരുമാനിച്ചു, ഞാന്‍ അനുസരിക്കുന്നു എന്നായിരുന്നു” വിമാനത്താവളത്തിലേക്ക് പോകാനായി ഇറങ്ങിയ വേളയില്‍ സുരേഷ് ഗോപിയുടെ പ്രതികരണം. ഏതാകും വകുപ്പെന്നതില്‍ ഇനിയും സ്ഥിരീകരണമായിട്ടില്ല.

 

Leave A Reply

Your email address will not be published.